23 July Monday

കൊൽക്കത്തയ്‌ക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കൊൽക്കത്ത > ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ ആറ്‌ വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. തോൽവിയോടെ രാജസ്ഥാന്റെ പ്രതീക്ഷ മങ്ങി. 143 റൺ ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത രണ്ടോവർ ശേഷിക്കെ ജയം നേടി. ക്രിസ് ലിൻ (42 പന്തിൽ 45), ക്യാപ്റ്റൻ ദിനേശ് കാർത്തിക് (28 പന്തിൽ 31) എന്നിവർ കൊൽക്കത്ത നിരയിൽ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 19 ഓവറിൽ 142ന് പുറത്തായി.

മിന്നുന്ന തുടക്കത്തിനുശേഷമാണ് രാജസ്ഥാൻ തകർന്നടിഞ്ഞത്. ആദ്യ അഞ്ചോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റണ്ണാണ് രാജസ്ഥാൻ അടിച്ചുകൂട്ടിയത്. പക്ഷേ, തുടക്കം നിലനിർത്താൻ രാജസ്ഥാന് കഴിഞ്ഞില്ല. നാല് വിക്കറ്റെടുത്ത സ്പിന്നർ കുൽദീപ് യാദവിന് മുന്നിൽ രാജസ്ഥാൻ തകർന്നു.

ജോസ് ബട്ലറും (22 പന്തിൽ 39) രാഹുൽ ത്രിപാഠിയുമാണ് രാജസ്ഥാന് മികച്ച തുടക്കം നൽകിയത്. രണ്ടാമത്തെ ഓവറിൽ പ്രദീദ് കൃഷ്ണയെ 19 റണ്ണിന് ശിക്ഷിച്ച് ത്രിപാഠി തുടങ്ങി. അടുത്ത ഓവറിൽ ശിവം മാവിയെ ബട്ലർ 28 റണ്ണിന് ശിക്ഷിച്ചു.  എന്നാൽ ത്രിപാഠി പോയതോടെ രാജസ്ഥാൻ തകർന്നു. അജിൻക്യ രഹാനെയെയും (12 പന്തിൽ 11) ബട്ലറെയും പുറത്താക്കി കുൽദീപ് കൊൽക്കത്തയ്ക്ക് മുൻതൂക്കം നൽകി. സഞ്ജു സാംസൺ (10 പന്തിൽ 12) നിരാശപ്പെടുത്തി.
ഇന്ന് മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും.

പ്രധാന വാർത്തകൾ
Top