25 September Tuesday

വിംബിൾഡൺ :കെർബെർക്ക് കിരീടം

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018


ലണ്ടൻ
വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ജർമനിയുടെ ആഞ്ചലിക് കെർബർക്ക്. 23 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ സൂക്ഷിപ്പുകാരിയായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കെർബറുടെ കിരീടനേട്ടം (6‐3, 6‐3). മകൾ ജനിച്ചതിനുശേഷം ആദ്യമായി ഒരു ഗ്രാൻഡ് സ്ലാം ഫൈനലിലെത്തിയ സെറീനയ്ക്ക് കെർബറുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. എളുപ്പത്തിൽ ഈ മുപ്പത്താറുകാരി കീഴടങ്ങി. പത്താം വിംബിൾഡൺ ഫൈനലായിരുന്നു ഈ അമേരിക്കക്കാരിയുടേത്.

മുപ്പതുകാരിയായ കെർബറുടെ ആദ്യ വിംബിൾഡൺ കിരീടമാണിത്. മൂന്നാമത്തെ ഗ്രാൻഡ് സ്ലാം നേട്ടം.

നദാൽ പുറത്ത്, യൊകോവിച്ച് െെഫനലിൽ
6 മണിക്കൂർ 36 മിനിറ്റ്, ചരിത്രംകുറിച്ച് ആൻഡേഴ്സൺ
ലണ്ടൻ
ആറുമണിക്കൂർ 36 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ജോൺ ഇസ്നറെ മറികടന്ന് ദക്ഷിണാഫ്രിക്കക്കാരൻ കെവിൻ ആൻഡേഴ്സൺ വിംബിൾഡൺ ടെന്നീസിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ കടന്നു. ഫൈനലിൽ മുൻ ചാമ്പ്യൻ നൊവാക്ക് യൊകോവിച്ചാണ് ആൻഡേഴ്സന്റെ എതിരാളി. രണ്ടാം റാങ്കുകാരൻ റാഫേൽ നദാലിനെ കീഴടക്കിയാണ് യൊകോവിച്ച് മുന്നേറിയത്. അഞ്ച് സെറ്റ് പോരാട്ടത്തിലാണ് ആൻഡേഴ്സന്റെ ജയം (7‐6 (6), 6‐7 (5), 6‐7 (9), 6‐4, 26‐24). വിംബിൾഡൺ ചരിത്രത്തിലെ ദൗർഘ്യമേറിയ രണ്ടാമത്തെ മത്സരമാണിത്. എട്ടുവർഷം മുമ്പ് നിക്കോളാസ് മഹുതും ജോൺ ഇസ്നറും തമ്മിലുള്ള കളി നീണ്ടത് 11 മണിക്കൂറും അഞ്ച് മിനിറ്റുമാണ്. അന്ന് അഞ്ചാം സെറ്റ് ഇസ്നെർ നേടിയത് 70‐68ന്.
ഇക്കുറി ഇസ്നറെ അഞ്ചാം സെറ്റിൽ 26‐24ന് മറികടന്നാണ് ആൻഡേഴ്സൺ ഫൈനലിൽ കടന്നത്. നദാലിനെ വാശിയേറിയ പോരാട്ടത്തിൽ യൊകോവിച്ച് കീഴടക്കി (6‐4, 3‐6, 7‐6 (11), 3‐6, 10‐8).
 

പ്രധാന വാർത്തകൾ
Top