18 November Sunday

'ഞങ്ങൾ 11 അല്ല, 42 ലക്ഷം': റാകിടിച്ച്

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018


മോസ്കോ
കിരീടം നേടാൻ ഒറ്റക്കെട്ടായി ഇറങ്ങുമെന്ന് ക്രൊയേഷ്യൻ മധ്യനിരക്കാരൻ ഇവാൻ റാകിടിച്ച്. കളത്തിൽ 11 പേരല്ല, 42 ലക്ഷം ജനങ്ങളുടെ കരുത്തുമായാണ് ക്രൊയേഷ്യ പന്തുതട്ടുകയെന്ന് റാകിടിച്ച് പറഞ്ഞു. 'കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ നടത്തിയ സ്വപ്നയാത്രയിലേക്ക് തിരിഞ്ഞുനോക്കുകയാണ് ഞാൻ. വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല ‐ റാകിടിച്ച് പറഞ്ഞു.

ഈ സീസണിൽ 71‐ാമത്തെ മത്സരമാണ് റാകിടിച്ചിന്റേത്. 55 മത്സരങ്ങളിൽ ബാഴ്സലോണയ്ക്കായി കളിച്ചു. ക്രൊയേഷ്യക്കായി 15 കളികളിലും. ക്ഷീണമില്ലെന്ന് റാകിടിച്ച് പറഞ്ഞു. ഫൈനലിനുമുമ്പ് ഇരട്ടി ഊർജമാണുള്ളത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മത്സരണത്തിനാണ് ഇറങ്ങുന്നത്. തലയുയർത്തിത്തന്നെ കളിത്തിൽനിന്ന് മടങ്ങണം. കഴിവിന്റെ പരമാവധി പന്ത് തട്ടും. അൽപ്പം ഭാഗ്യവുംകൂടി ചേർന്നാൽ ഞങ്ങൾ ആഗ്രഹിച്ചത് ലഭിക്കും'‐ റാകിടിച്ച് വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top