Top
19
Monday, February 2018
About UsE-Paper

റബാദയ്ക്ക് പിഴ

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


പോർട്ട് എലിസബത്ത് > അച്ചടക്കലംഘനം നടത്തിയതിന് ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയ്ക്ക് പിഴയിട്ടു. മോശം പെരുമാറ്റത്തിന് മുന്നറിയിപ്പ് പോയിന്റ് ഇടുകയും ചെയ്തു.

പോർട്ട് എലിസബത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ പുറത്താക്കിയശേഷം പവലിയനിലേക്ക് വിരൽചൂണ്ടിയതിനാണ് പിഴ. കുറ്റം ആവർത്തിച്ചാൽ റബാദയ്ക്ക്  വിലക്ക് ലഭിക്കും. നിലവിൽ മത്സരത്തുകയുടെ 15 ശതമാനമാണ് റബാദയിൽനിന്ന് ഈടാക്കിയിരിക്കുന്നത്.

Categories