Top
19
Monday, February 2018
About UsE-Paper

കേരളം വീണ്ടും തോറ്റു

Monday Jan 15, 2018
വെബ് ഡെസ്‌ക്‌


വിശാഖപട്ടണം > തെക്കന്‍മേഖലാ മത്സരത്തില്‍ കേരളം വീണ്ടും തോറ്റു. കര്‍ണാടകയോട് 20 റണ്ണിനാണ് കേരളത്തിന്റെ തോല്‍വി.ആദ്യം ബാറ്റ്ചെയ്ത കര്‍ണാടക നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്ണെടുത്തു. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ അരസെഞ്ചുറി (58 പന്തില്‍ 86) യാണ് കര്‍ണാടകയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടിയില്‍ കേരളം 19.2 ഓവറില്‍ 161ന് പുറത്തായി. ഓപ്പണിങ് കൂട്ടുകെട്ടില്‍ സഞ്ജു സാംസണും (41 പന്തില്‍ 71) വിഷ്ണു വിനോദും (26 പന്തില്‍ 46) 109 റണ്‍ ചേര്‍ത്തു. 9.3 ഓവറിലായിരുന്നു ഇത്. ശേഷിച്ചവര്‍ 52 റണ്ണിന് അവസാനിപ്പിച്ചു.

Categories