14 November Wednesday

സെറീനയോട് വെറുപ്പില്ല: ഒസാക്ക

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


ടോക്യോ
യുഎസ് ഓപ്പൺ ഫൈനലിനിടെ വിവാദം സൃഷ്ടിച്ച എതിരാളി സെറീന വില്യംസിനോട് ഒരു വെറുപ്പുമില്ലെന്ന് ജപ്പാൻ താരം നവോമി ഒസാക്ക. കിരീടനേട്ടത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ഇരുപതുകാരിയുടെ പ്രതികരണം.

ഫൈനലിലെ പ്രശ്നങ്ങൾ ഓർത്ത് വിഷമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. കാരണം, ആദ്യമായാണ് ഞാനൊരു ഗ്രാൻസ്ലാം ഫൈനലിൽ കളിക്കുന്നത്. കിരീടം നേടിയതിലും ഒപ്പം ഏറെ നേട്ടമുണ്ടാക്കിയതിലും സന്തോഷമാണ് തോന്നിയതെന്നും ഒസാക്ക പറഞ്ഞു.
 


പ്രധാന വാർത്തകൾ
Top