Top
21
Tuesday, November 2017
About UsE-Paper

ജര്‍മനിയില്‍നിന്ന് ഒരു ചെറിയ മിസൈല്‍-ആര്‍പ്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 

ബെര്‍ലിന്‍ > അണ്ടര്‍ 17 ലോകകപ്പില്‍ ഒമ്പതാം നമ്പറില്‍ ജര്‍മനിക്ക് വേണ്ടി ഒരു അപകടകാരി ഇറങ്ങും-ഏത് പ്രതിരോധത്തെയും കീറിമുറിച്ച് ഗോളിലേക്ക് തൊടുക്കുന്ന ജാന്‍ ഫയറ്റ് ആര്‍പ്.

ജര്‍മനിയുടെ ഭാവിതാരമെന്ന് ഇതിനകം ആര്‍പിനെ വാഴ്ത്തിക്കഴിഞ്ഞു. ഒരിക്കല്‍ 16 ഗോളടിച്ച് ഈ പയ്യന്‍ ഞെട്ടിച്ചിട്ടുണ്ട്. അന്ന് അണ്ടര്‍ 12ലാണ് ആര്‍പ് കളിച്ചത്. ആര്‍പിന്റെ ടീം 22-0ത്തിനാണ് ജയിച്ചത്. അതില്‍ 16 ഗോള്‍ ആര്‍പിന്റെ വക.

നാലാം വയസ്സില്‍ പന്ത് കളിച്ചുതുടങ്ങി ആര്‍പ്. 10-ാം വയസ്സില്‍ ആര്‍പ് ഹാംബുര്‍ഗ് എസ്വിയിലെത്തി. ഇപ്പോള്‍ ഹാംബുര്‍ഗിന്റെ യുത്ത് ടീമിലുണ്ട്. രണ്ട് വര്‍ഷത്തേക്ക് അവരുമായി കരാറിലാണ്. അവരുടെ പ്രൊഫഷണല്‍ കളിക്കാരുമായാണ് പരിശീലനം.

ഇത് പരീക്ഷണകാലമാണെന്നും ആര്‍പ് പറയുന്നു. ഡ്രൈവിങ് ലൈസന്‍സ് കിട്ടണം, പഠനം പൂര്‍ത്തീകരിക്കണം, ലോകകപ്പ് കളിക്കണം.ഉയരമാണ് കളിയില്‍ ആര്‍പിനെ സഹായിക്കുന്നത്. 186 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇതുമൂലം ആര്‍പിന് വായുവില്‍ സഹായംകിട്ടും. എങ്കിലും സെന്‍ട്രല്‍ ഡിഫന്ററും ഉയരക്കാരനാണെങ്കില്‍ ഈ ഗുണം കിട്ടാതെ പോകുമെന്നും ആര്‍പിനറിയാം. ആര് ആദ്യം ചാടുന്നു എന്നതായിരിക്കും അപ്പോള്‍ പ്രധാനം.

ഒമ്പതാം നമ്പര്‍ കുപ്പായമാണ് ആര്‍പിന് ഇഷ്ടം. സ്ട്രൈക്കറുടെ റോളില്‍തന്നെ ഇറങ്ങാനുമാണ് മോഹം. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ ഹാരി കെയ്നാണ് ആരാധനാപാത്രം. പലരുടെ കളി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും കെയ്നിന്റെ കാലുകളാണ് ആര്‍പിനെ കീഴടക്കിയത്. ബോസ്നിയ ഹെര്‍സഗോവിനക്കെതിരായ യോഗ്യതാ  മത്സരത്തില്‍ 13 മിനിറ്റില്‍ ഹാട്രിക്ക് നേടി.

ഇപ്പോള്‍ 10-ാം നമ്പറിലും കളിച്ചുതുടങ്ങി. മധ്യനിരയിലേക്ക് ഇറക്കിയിരിക്കുകയാണ് ആര്‍പിനെ. ഇരുകാലുകള്‍ കൊണ്ടും സ്കോര്‍ ചെയ്യാന്‍ ആര്‍പിന് കഴിയും. എന്നാലും ഇടത് കാലാണ് കൂടുതല്‍ വഴങ്ങുന്നത്. ഫ്രീകിക്കിലും പരിശീലനം തുടങ്ങി. മുതിര്‍ന്ന താരങ്ങള്‍ നിര്‍ദേശം നല്‍കുന്നു. ഇന്ത്യയിലെ ലോകകപ്പില്‍ ഒന്നാംതരം പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആര്‍പ്.

Categories