Top
21
Tuesday, November 2017
About UsE-Paper

പാകിസ്ഥാന് ജയം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


ലാഹോര്‍ > ലോക ഇലവനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് ജയം. ഏറെക്കാലത്തിനുശേഷം രാജ്യാന്തര താരങ്ങള്‍ കളിക്കാനെത്തിയ ലാഹോറില്‍ 20 റണ്ണിനായിരുന്നു പാകിസ്ഥാന്റെ ജയം. ഇനി രണ്ട് മത്സരങ്ങള്‍കൂടി പരമ്പരയിലുണ്ട്.

ആദ്യം ബാറ്റ്ചെയ്ത പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്ണെടുത്തു. ലോക ഇലവന് ഏഴിന് 177ല്‍ എത്താനേ കഴിഞ്ഞുള്ളൂ. 52 പന്തില്‍ 86 റണ്ണെടുത്ത പാക് ബാറ്റ്സ്മാന്‍ ബാബര്‍ അസമാണ് മാന്‍ ഓഫ് ദി മാച്ച്.

രണ്ട് സിക്സറും 10 ബൌണ്ടറികളുമായിരുന്നു ബാബറിന്റെ ഇന്നിങ്സില്‍. അവസാന ഓവറുകളില്‍ ഷോയിബ് മാലിക് പാകിസ്ഥാന്റെ സ്കോറുയര്‍ത്തി. 20 പന്തില്‍ 38 റണ്ണെടുത്ത മാലിക്കിന്റെ ഇന്നിങ്സില്‍ രണ്ട് സിക്സറും നാല് ബൌണ്ടറികളും ഉള്‍പ്പെട്ടു. ഇമാദ് വസീം നാല് പന്തില്‍ 15 റണ്ണുമായി പുറത്താകാതെനിന്നു. അവസാന മൂന്നോവറില്‍ 48 റണ്ണാണ് പാകിസ്ഥാന്‍ അടിച്ചുകൂട്ടിയത്.

Categories