21 September Friday

കിരീടം തേടി സെറീനയും കെർബറും

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018


ലണ്ടൻ
വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടത്തിനായി ഇന്ന് സെറീന വില്യംസും ആഞ്ചലിക് കെർബറും ഏറ്റുമുട്ടും. സെമിയിൽ സെറീന ജൂലിയ റോജേഴ്സിനെ തോൽപ്പിച്ചു. മകൾ ജനിച്ചശേഷം ആദ്യമായാണ് സെറീന ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ കടക്കുന്നത്. ജയിച്ചാൽ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളാകും ഈ മുപ്പത്താറുകാരിക്ക്. വിംബിൾഡണിൽ 10‐ാം ഫൈനലാണ്. ഏഴുതവണ കിരീടം നേടി. കെർബർ യെലേന ഒസ്റ്റാപെങ്കോയെയാണ് സെമിയിൽ കീഴടക്കിയത്. മൂന്നാം ഗ്രാൻഡ് സ്ലാം കിരീടമാണ് ഈ ജർമനിക്കാരിയുടെ ലക്ഷ്യം.

പ്രധാന വാർത്തകൾ
Top