12 December Wednesday

റഷ്യ‐സൗദി ; സോണി ഇഎസ്‌പിഎന്നിലും ടെൻ 2വിലും തത്സമയം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഇഗോർ അകിൻഫീവ് / അൽ ഷഹ്‌റാനി

റഷ്യ >< സൗദി അറേബ്യ (ഗ്രൂപ്പ് എ)
സമയം: രാത്രി 8.30
വേദി: ലുഷ് നികി സ്റ്റേഡിയം


സമീപകാലത്ത് മോശം പ്രകടനം പുറത്തെടുത്ത ടീമുകളാണ് റഷ്യയും സൗദിയും. റഷ്യക്ക് തുടർച്ചയായ ഏഴ് കളികളിൽ ജയിക്കാനായില്ല. അവസാനമായി ജയിച്ചത് കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണ കൊറിയക്കെതിരെ. സൗദി മൂന്ന് സന്നാഹമത്സരങ്ങളിൽ തോറ്റു. ഇറ്റലി, പെറു, ജർമനി ടീമുകളോടാണ് തോറ്റത്.
2002ലാണ് റഷ്യ അവസാനമായി ലോകകപ്പിൽ ഒരു മത്സരം ജയിച്ചത്. സൗദി 1994ലും.
ലോകകപ്പ് ഉദ്ഘാടനമത്സരത്തിൽ ആതിഥേയർ തോറ്റ ചരിത്രമില്ല. 

റഷ്യ
ആതിഥേയർ. ഫിഫ റാങ്കിങ്: 70
പരിശീലകൻ: സ്റ്റാനിസ്ലാവ് ചെർചെസോവ്
സ്വന്തം കാണികളുടെ മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷ. ഗ്രൂപ്പിലെ മറ്റ് ടീമുകളായ ഉറുഗ്വേയും ഈജിപ്തും റഷ്യക്ക് കടുത്ത വെല്ലുവിളിയാകും.
പ്രതീക്ഷിക്കുന്ന ടീം ലൈനപ്പ്: ഇഗോർ അകിൻഫീവ്, മരിതോ ഫെർണാണ്ടസ്, ഫെദോർ കുർദ്യാഷോവ്, സെർജി ഇഗ്നാഷെവിച്ച്, യൂറി ഷിർകോവ്, റൊമാൻ സോബ്നിൻ, ഡാലെർ കുസ്യായേവ്, അലൻ സഗോയേവ്, അലെക്സാണ്ടർ സമെദോവ്, അലക്സാണ്ടർ ഗോളോവിൻ, ഫെദെർ സ്മൊളോവ്.

സൗദി അറേബ്യ
ഏഷ്യൻ മേഖല. ഫിഫ റാങ്കിങ്: 67
പരിശീലകൻ: യുവാൻ അന്റോണിയോ പിസി
ചിലിക്ക് കോപ അമേരിക്ക കിരീടം സമ്മാനിച്ച പിസിയാണ് സൗദിയുടെ പരിശീലകൻ. ഗ്രൂപ്പ്ഘട്ടം കടക്കാനുള്ള നേരിയ സാധ്യത നിലനിർത്തണമെങ്കിൽ റഷ്യയെ കീഴടക്കുക അനിവാര്യം.
പ്രതീക്ഷിക്കുന്ന ടീം ലൈനപ്പ്: അബ്ദുള്ള അൽ മയൗഫ്, ഉസമാഹ് ഹുസാവി, ഷഹ്റാനി, മുഹമ്മദ് അൽ ബാരിക്, അബ്ദുല്ല ഒടിഫ്, സൽമാൻ അൽ ഫറാജ്, യഹ്യ അൽ ഷിറി, ടയ്സിർ അൽ ജസിം, അൽ ദൊസാറി, ഫഹൽ അൽ മൊലാദ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top