16 October Tuesday

ഫെർണാണ്ടോ ഹിയറോ പുതിയ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


ജുലൻ ലെപൊട്ടേഗി അപ്രതീക്ഷിതമായി പുറത്തായ ഒഴിവിൽ സ്പെയ്ൻ ദേശീയ ടീം പരിശീലകനായി മുൻ ദേശീയതാരം ഫെർണാണ്ടോ ഹിയറോയെ നിശ്ചയിച്ചു.

അടുത്തദിവസംമുതൽ ടീമിന്റെ പരിശീലനചുമതല ഹിയറോ ഏറ്റെടുക്കും. വെള്ളിയാഴ്ച പോർച്ചുഗലുമായുള്ള മത്സരം ഹിയറോയുടെ ആദ്യത്തെ കടുത്ത പരീക്ഷണമാകും. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഇഷ്ടക്കാരനായ ഹിയറോയെ ലെപെടേഗിയുടെ പിൻഗാമിയായി നിയമിക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.

നിലവിൽ സ്പാനിഷ് ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായിരുന്നു അമ്പതുകാരനായ ഹിയറോ. ദേശീയ ടീമിനായി 89 മത്സരം കളിച്ചിട്ടുള്ള ഈ മുൻ നായകൻ മികച്ച പ്രതിരോധതാരമായിരുന്നു. റയൽ മാഡ്രിഡിനായി ആറുവർഷത്തോളം കളിച്ചു.

ടീമിന്റെ നായകനുമായി. പിന്നീട് ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ബോൾട്ടൻ വാൻഡറേഴ്സിന്റെ ജഴ്സിയണിഞ്ഞു. കളിക്കുന്ന കാലത്ത് ഈ ആറടി രണ്ടിഞ്ചുകാരൻ മാന്യനായ പ്രതിരോധക്കാരനായാണ് അറിയപ്പെട്ടത്.

പ്രധാന വാർത്തകൾ
Top