20 September Thursday

പൊൻതിളക്കത്തിൽ മേരികോം

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ഫയല്‍ ചിത്രം

ഗോൾഡ് കോസ്റ്റ്> കോമൺവെൽത്ത് ഗെയിംസിലും മേരികോമിന് ചരിത്രനേട്ടം. അരങ്ങേറ്റത്തിലാണ് മേരിയുടെ നേട്ടം. 48 കിലോ വിഭാഗത്തിൽ വടക്കൻ അയർലൻഡിന്റെ ക്രിസ്റ്റീന ഒഹാരയെ നിലംപരിശാക്കിയാണ് മേരി പൊന്നണിഞ്ഞത്. അഞ്ചുതവണ ലോകചാമ്പ്യനും അഞ്ചുതവണ ഏഷ്യൻ ചാമ്പ്യനും, ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവുമായ മേരി മറ്റൊരു തിളക്കംകൂടി തന്റെ ബോക്സിങ് ജീവിതത്തിൽ കുറിച്ചു. 35‐ാംവയസ്സിലാണ് മൂന്ന് മക്കളുടെ അമ്മയായ മേരിയുടെ മറ്റൊരു സുവർണനേട്ടം. കളത്തിലേക്കുള്ള തിരിച്ചുവരവ് അവർ ആഘോഷമാക്കി.

ബോക്സിങ്ങിൽ മറ്റ് രണ്ട് സ്വർണംകൂടി ഇന്ത്യ 10‐ാംദിനം സ്വന്തമാക്കി. പുരുഷന്മാരുടെ 52 കിലോയിൽ ഗൗരവ് സോളങ്കിയും 75 കിലോയിൽ വികാസ് കൃഷനുമാണ് മറ്റ് സ്വർണനേട്ടക്കാർ. സോളങ്കി വടക്കൻ അയർലൻഡിന്റെ ബ്രണ്ടൻ ഇർവിനെയും വികാസ് കാമറൂണിന്റെ സെയി എൻസെൻഗ്യുവിനെയും മറികടന്നു.  91 കിലോയിൽ സതീഷ്കുമാറും 60 കിലോയിൽ മനീഷ് കൗശിക്കും 49 കിലോയിൽ അമിത് ഫംഗലും ഫൈനലിൽ തോറ്റു.

പ്രധാന വാർത്തകൾ
Top