20 July Friday

ബാഡ്‌മിന്റണിൽ സൈന‐സിന്ധു ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ഗോൾഡ് കോസ്റ്റ് > ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യൻ ഫൈനൽ. ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് പി വി സിന്ധുവും മുൻ ലോക ഒന്നാംനമ്പർ സൈന നെഹ്വാളുമാണ് ഇന്ത്യൻപോരിൽ ഏറ്റുമുട്ടുക. പുരുഷ സിംഗിൾസിൽ ലോക ഒന്നാംനമ്പർ കിഡംബി ശ്രീകാന്തും കലാശപ്പോരിന് യോഗ്യത നേടി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് റാങ്കി റെഡ്ഡി‐ചിരാഗ് ഷെട്ടി സഖ്യവും ഫൈനലിലെത്തി.

സെമിയിൽ കനഡയുടെ മിഷേൽ ലീയെയാണ് സിന്ധു മടക്കിയത് (21‐18, 21‐8). ഗ്ലാസ്ഗോ ഗെയിംസിലെ വെങ്കലമെഡൽ ജേതാവ് സ്കോട്ട്ലൻഡിന്റെ ക്രിസ്റ്റി ഗിൽമോറിനെയാണ് സൈന തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കായിരുന്നു ജയം(21‐14, 18‐21, 21‐17).

ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെയാണ്് ശ്രീകാന്ത് സെമിയിൽ തകർത്തത് (21‐10 21‐17). മലേഷ്യയുടെ ലീ ചോങ് വേയിയെയാണ് ശ്രീകാന്തിന്റെ ഫൈനലിലെ എതിരാളി. മലയാളിതാരം എച്ച് എസ് പ്രണോയിയെയാണ് സെമിയിൽ മലേഷ്യൻതാരം തോൽപ്പിച്ചത്. വെങ്കലമെഡലിനായുള്ള മത്സരത്തിൽ പ്രണോയ് ഔസേപ്പിനോട് തോറ്റു.

പ്രധാന വാർത്തകൾ
Top