Top
23
Tuesday, January 2018
About UsE-Paper

ബോള്‍ട്ട് തിളങ്ങി ന്യൂസിലന്‍ഡിന് പരമ്പര

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌

ഡുനെഡിന്‍ > മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെ 183 റണ്ണിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ്ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 257 റണ്ണെടുത്ത്  പുറത്തായി. പാകിസ്ഥാന്റെ മറുപടി 27.2 ഓവറില്‍ 74ന് അവസാനിച്ചു. പരമ്പരയിലെ ആദ്യരണ്ട് കളിയും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും (101 പന്തില്‍ 73) റോസ് ടെയ്ലറുടെയും (64 പന്തില്‍ 52) അരസെഞ്ചുറികളുടെ മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍ മാര്‍ടിന്‍ ഗുപ്ടില്‍ 45 റണ്ണെടുത്തു. റുമ്മാന്‍ റയീസും ഹസന്‍ അലിയും മൂന്നുവീതം വിക്കറ്റെടുത്തു. നേരത്തെ മികച്ച തുടക്കത്തിനുശേഷമാണ് ന്യൂസിലന്‍ഡ് 257ല്‍ ഒതുങ്ങിയത്. രണ്ടക്കം കടന്നത് അഞ്ചുപേര്‍ മാത്രം.

മറുപടിക്കിറങ്ങിയ പാകിസ്ഥാന് ട്രെന്റ് ബോള്‍ട്ടിന്റെ പേസിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അഞ്ചു പന്തിനിടയില്‍ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ ഈ വലംകൈയന്‍ പറഞ്ഞയച്ചു. രണ്ട് റണ്ണിന് മൂന്നു വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാന്‍ പിന്നീട് കരകയറിയില്ല. അവസാന രണ്ടു വിക്കറ്റ്കൂടി സ്വന്തമാക്കി ബോള്‍ട്ട് അഞ്ചുവിക്കറ്റും തികച്ചു (5-17). ഏകദിനത്തില്‍ ബോള്‍ട്ടിന്റെ മികച്ച പ്രകടനമാണിത്.

Categories