21 September Friday

സിറ്റ്സിപാസ് ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


മോൺട്രിയാൽ
ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് റോജേഴ്സ് കപ്പ് ഫൈനലിൽ. ദക്ഷിണാഫ്രിക്കക്കാരൻ കെവിൻ ആൻഡേഴ്സണിനെ സെമിയിൽ അട്ടിമറിച്ചു (6‐7, 6‐4, 7‐6). ലോക ഒന്നാംനമ്പർ റാഫേൽ നദാലാണ് ഫൈനലിൽ സിറ്റ്സിപാസിന്റെ എതിരാളി. റഷ്യയുടെ കറേൻ ഖച്ചാനോവിനെയാണ് സെമിയിൽ നദാൽ തോൽപ്പിച്ചത്(7‐6, 6‐4). സ്പാനിഷ് താരത്തിന്റെ 116‐ാമത് ഫൈനലാണിത്. നൊവാക് യൊകോവിച്ചിനെയും നിലവിലെ ചാമ്പ്യൻ അലക്സാണ്ടർ സ്വരേവിനെയും സിറ്റ്സിപാസ് മടക്കിയിരുന്നു.

വനിതാ ഫൈനലിൽ ലോക ഒന്നാംനമ്പർ സിമോണ ഹാലെപ് അമേരിക്കയുടെ സ്ലോയെൻ സ്റ്റീഫെൻസിനെ നേരിടും. സെമിയിൽ ഹാലെപ് ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ തോൽപ്പിച്ചു(6‐4, 6‐1). ഉക്രയ്നിന്റെ എലിന സ്വിറ്റോലിനയെയാണ് അമേരിക്കൻ താരം മടക്കിയത്(6‐3, 6‐3).
 

പ്രധാന വാർത്തകൾ
Top