19 October Friday

അഭിമാനം മാത്രം: സൗത്ഗേറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


മോസ്കോ
പ്രതീക്ഷയ്ക്കപ്പുറത്തുള്ള പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചതെന്ന് പരിശീലകൻ ഗാരെത് സൗത്ഗേറ്റ്. ഈ യുവനിര മികച്ചതാണ്. വലിയ ടൂർണമെന്റുകളിൽ പോരാടാനുള്ള മനക്കരുത്തും മികവും ഉണ്ടെന്ന് യുവസംഘം തെളിയിച്ചു. എനിക്കതിൽ അഭിമാനമുണ്ട്‐ സൗത്ഗേറ്റ് പറഞ്ഞു. ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോ ഡാലിച്ചിനെയും സൗത്ഗേറ്റ് പ്രശംസിച്ചു.

കളിക്കാരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്ക് അറിയില്ല. ഇതൊരു വലിയ മത്സരമായിരുന്നു. പെട്ടെന്നൊരു മോചനം സാധ്യമല്ല. അവസരങ്ങൾ പാഴാക്കിയതിനെക്കുറിച്ചോർത്ത് വിഷമിച്ചിട്ട് കാര്യമില്ല. എങ്കിലും ഈ നിമിഷം വേദനയാണ്. പക്ഷേ, വേദനയിലും അഭിമാനമുണ്ട്. 18 മാസം മുമ്പ് ഒരാളും ഈ ടീം ലോകകപ്പ് സെമി കളിക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല‐ സൗത്ഗേറ്റ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top