21 September Friday

സെറീന ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


ലണ്ടൻ
സെറീന വില്യംസ് വിംബിൾഡൺ ടെന്നീസ്‌ വനിതാ സിംഗിൾസ് ഫൈനലിൽ. സെമിയിൽ ജർമനിയുടെ ജൂലിയ റോജേഴ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു ഈ മുപ്പത്താറുകാരിയുടെ കുതിപ്പ് (6‐2, 6‐4). എട്ടാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന സെറീനയുടെ ഫൈനലിലെ എതിരാളി ജർമനിക്കാരി ആഞ്ചലിക് കെർബറാണ്. ശനിയാഴ്ചയാണ് ഫൈനൽ.

കെർബറുടെ രണ്ടാം വിംബിൾഡൺ ഫൈനലാണിത്. സെമിയിൽ ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയെയാണ് കെർബർ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ജയം (6‐3, 6‐3).

പുരുഷ സെമിയിൽ റാഫേൽ നദാൽ ഇന്ന് നൊവാക് യൊകോവിച്ചിനെയും കെവിൻ ആൻഡേഴ്സൺ ജോൺ ഇസ്നറെയും നേരിടും. അർജന്റീനയുടെ യുവാൻ മാർടിൻ ഡെൽപൊട്രോയെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ് നദാൽ സെമിയിലെത്തിയത് (7‐6, 6‐7, 4‐6, 6‐4, 6‐4).

പ്രധാന വാർത്തകൾ
Top