21 September Friday

കുൽദീപിന് 6 വിക്കറ്റ്; ഇംഗ്ലണ്ട് 268ന് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


മാഞ്ചസ്റ്റർ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 269 റൺ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 268ന് പുറത്തായി. 10 ഓവറിൽ 25 റൺ മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സ്പിന്നർ കുൽദീപ് യാദവാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇംഗ്ലീഷ് മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. പേസർ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി.

ഇംഗ്ലീഷ് നിരയിൽ 51 പന്തിൽ 53 റണ്ണെടുത്ത ജോസ് ബട്ലർ മാത്രം പൊരുതി. ബെൻ സ്റ്റോക്സ് 103 പന്തിൽ 50 റണ്ണെടുത്ത് പുറത്തായി.

പ്രധാന വാർത്തകൾ
Top