18 September Tuesday

സൂപ്പർകപ്പ് മത്സര ക്രമമായി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

ന്യൂഡൽഹി > പ്രഥമ ഇന്ത്യൻ സൂപ്പർകപ്പിൽ ഫൈനൽ റൗണ്ടിന്റെ മത്സരക്രമമായി. 31ന് തുടങ്ങി ഏപ്രിൽ 20ന്് അവസാനിക്കും. ഡൽഹിയിൽ എഐഎഫ്എഫ് ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിലാണ് മത്സരക്രമം തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് ഐ‐ലീഗ് ടീം നെരോക എഫ്സിയാണ് എതിര്. ഏപ്രിൽ ആറിനാണ് മത്സരം.

ഫൈനലിന്റെയും സെമിഫൈനലിന്റെയും ദിവസങ്ങൾ നേരത്തെ തീരുമാനിച്ചെങ്കിലും എഎഫ്സി കപ്പിൽ ബംഗളൂരുവും ഐസ്വാളും കളിക്കുന്ന തീയതികൾ അനുസരിച്ചുമാത്രമേ ക്വാർട്ടർമത്സരങ്ങൾ നിശ്ചയിക്കൂ. 15നും 16നുമാണ് യോഗ്യതാമത്സരങ്ങൾ. ഐഎസ്എലിലെ അവസാന നാലുപടിക്കാർ തമ്മിൽ ഫൈനൽറൗണ്ട് ബർത്തിനുവേണ്ടി ഏറ്റുമുട്ടും.

അവസാന റൗണ്ട് മത്സരങ്ങൾ ഇങ്ങനെ:
മാർച്ച് 31: ചെന്നൈയിൻ എഫ്സി >< ഐസ്വാൾ എഫ്സി
ഏപ്രിൽ 1: ബംഗളൂരു എഫ്സി >< (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് >< ഗോകുലം കേരള എഫ്സി വിജയി)
ഏപ്രിൽ 2: മിനർവ പഞ്ചാബ് >< ജംഷെഡ്പുർ എഫ്സി
ഏപ്രിൽ 3: എഫ്സി ഗോവ >< (എടികെ >< ചെന്നൈ സിറ്റി എഫ്സി വിജയി)
ഏപ്രിൽ 4: എഫ്സി പുണെ സിറ്റി >< ഷില്ലോങ് ലജോങ്
ഏപ്രിൽ 5: ഈസ്റ്റ് ബംഗാൾ >< (മുംബൈ സിറ്റി എഫ്സി >< ഇന്ത്യൻ ആരോസ് വിജയി)
ഏപ്രിൽ 6: നെരോക >< കേരള ബ്ലാസ്റ്റേഴ്സ്
ക്വാർട്ടർ: തീയതി തീരുമാനിച്ചിട്ടില്ല
ഏപ്രിൽ 16: ഒന്നാം സെമി
ഏപ്രിൽ 17: രണ്ടാം സെമി
ഏപ്രിൽ 20: ഫൈനൽ

പ്രധാന വാർത്തകൾ
Top