25 April Wednesday

സഞ്ജു 44 പന്തില്‍ 65 കേരളത്തിന് ജയം

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


വിശാഖപട്ടണം > മൂന്ന് തുടര്‍തോല്‍വിശേഷം സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന് ജയം. ഗോവയെ ഒമ്പതു വിക്കറ്റിന് തകര്‍ത്താണ് കേരളം ആദ്യജയം നേടിയത്.

ആദ്യം ബാറ്റ്ചെയ്ത ഗോവ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 138  റണ്ണെടുത്തു. കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. 25 പന്ത് ശേഷിക്കെയാണ് ജയം. ഓപ്പണര്‍ സഞ്ജു സാംസണ്‍ 44 പന്തില്‍ 65 റണ്ണുമായി പുറത്താകാതെനിന്നു. ബി അരുണ്‍ കാര്‍ത്തിക്കും (33 പന്തില്‍ 37*) വിഷ്ണു വിനോദും (19 പന്തില്‍ 34) തിളങ്ങി. നാലുവീതം സിക്സറും ബൌണ്ടറികളും സഞ്ജുവിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. മിന്നുന്ന തുടക്കംനല്‍കിയ വിഷ്ണു നാല് സിക്സറും ഒരു ബൌണ്ടറിയും പായിച്ചു.

മൂന്നുവീതം വിക്കറ്റെടുത്ത കെ എം ആസിഫും അഭിഷേക് മോഹനുമാണ് ഗോവയെ തകര്‍ത്തത്. ഞായറാഴ്ച കര്‍ണാടകവുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

പ്രധാന വാർത്തകൾ
Top