15 November Thursday

ഹാലെപ് സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018



മോൺട്രിയോൾ
കനഡ വനിതാ ടെന്നീസ് ടൂർണമെന്റിൽ ലോക ഒന്നാംനമ്പർ സിമോണ ഹാലെപ് സെമിയിലെത്തി. തുടർച്ചയായി നാലാംതവണയാണ് ഹാലെപ് ഈ ടൂർണമെന്റിന്റെ സെമിയിലെത്തിയത്.

ഫ്രാൻസിന്റെ കരോളിൻ ഗാർസിയയെയാണ് ഹാലെപ് തോൽപ്പിച്ചത്. 7‐5, 6‐1. ആദ്യസെറ്റിൽ ഗാർസിയ പൊരുതിനിന്നെങ്കിലും ഹാലെപ് വിട്ടുകൊടുത്തില്ല. രണ്ടാംസെറ്റ് തീർത്തും ഏകപക്ഷീയമായി.

ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ ഹാലെപ് സെമിയിൽ നേരിടും. ബാർട്ടി നെതർലൻഡ്സിന്റെ കികി ബെർട്ടെൻസിനെ തോൽപ്പിച്ചു. 6‐3, 6‐1.

പുരുഷന്മാരുടെ ടൊറൊന്റോ മാസ്റ്റേഴ്സിൽ നിലവിലുള്ള ചാമ്പ്യൻ അലക്സാണ്ടർ സ്വരേവ് ക്വാർട്ടറിൽ പുറത്തായി. സ്റ്റെഫാനോസ് സിറ്റ്സിപാസാണ് സ്വരേവിനെ മടക്കിയത്.
 

പ്രധാന വാർത്തകൾ
Top