22 September Saturday

ഇന്ത്യ‐ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


നോട്ടിങ്ഹാം
ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻസമയം ഇന്നു വൈകിട്ട് 5.30 നോട്ടിങ്ഹാമിലാണ് ആദ്യ മത്സരം. മൂന്ന് മത്സരമാണ് പരമ്പരയിൽ. ട്വന്റി‐20 പരമ്പര 2‐1ന് ഇന്ത്യ നേടിയിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരാണ് ഇന്ത്യ. ബാറ്റ്സ്മാൻമാരിൽ ശിഖർ ധവാന്റെ നിലവിലെ പ്രകടനം മെച്ചമല്ല. ബൗളിങ്നിരയിൽ പേസർ ജസ്പ്രീത് ബുമ്രയുടെ പിന്മാറ്റം തിരിച്ചടിയാകും. സ്പിന്നർമാരായ യുശ്വേന്ദ്ര ചഹാലിലും കുൽദീപ് യാദവിലുമാണ് പ്രതീക്ഷ.

ടീം: രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ദിനേശ് കാർത്തിക്, ശ്രേയസ് അയ്യർ, മഹേന്ദ്ര സിങ് ധോണി, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, സിദ്ധാർഥ് കൗൾ, ശർദുൾ താക്കൂർ.

പ്രധാന വാർത്തകൾ
Top