19 January Saturday

ബാഴ‌്സ തോറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


മാഡ്രിഡ‌്
സ‌്പാനിഷ‌് കിങ്‌സ്‌ കപ്പ‌് പ്രീക്വാർട്ടറിലെ ഒന്നാംപാദ മത്സരത്തിൽ ചാമ്പ്യൻമാരായ ബാഴ‌്സലോണയ‌്ക്ക‌് തോൽവി. ലെവന്റെയാണ‌് തോൽപ്പിച്ചത‌്. 2–-1. ലെവന്റെയുടെ മൈതാനത്തു നടന്ന കളിയിൽ ആദ്യ 20 മിനിറ്റിനകം അവർ രണ്ട‌ു ഗോളിന‌് മുന്നിലെത്തി. എറിക‌് കബാക്കോയും ബോർയ മറോയലും ഗോൾ നേടി. ബാഴ‌്സയ‌ുടെ ഏകഗോൾ നേടിയത‌് ഫിലിപ്പെ കുടീന്യോയാണ‌്. മൂന്നാഴ‌്ചമുമ്പ‌് സ‌്പാനിഷ‌് ലീഗിൽ നടന്ന കളിയിൽ ബാഴ‌്സ ലെവന്റെയെ 5–-0ത്തിന‌് തകർത്തതാണ‌്. മെസി ഹാട്രിക്കും നേടിയിരുന്നു. ഇത്തവണ മെസിയുൾപ്പെടെ നിരവധി പ്രമുഖരില്ലാതെയാണ‌് ബാഴ‌്സ ഇറങ്ങിയത‌്. രണ്ടാംപാദ പ്രീക്വാർട്ടർ 17ന‌് നൗകാമ്പിൽ നടക്കും.


പ്രധാന വാർത്തകൾ
Top