19 January Saturday

ബാസ‌്കറ്റ‌്ബോൾ: കേരളത്തിന‌് തോൽവി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


ഭാവ‌്നഗർ
ദേശീയ സീനിയർ ബാസ‌്കറ്റ‌്ബോൾ ചാമ്പ്യൻഷിപ‌് സെമിയിൽ കേരളത്തിന്റെ വനിതകൾ ‌പുറത്തായി. സെമിയിൽ തമിഴ‌്നാടാണ‌് കേരളത്തെ തോൽപ്പിച്ചത‌് (65–-49). കേരളത്തിനായി പി എസ‌് ജീന 23 പോയിന്റ‌് സ്വന്തമാക്കി. ക്വാർട്ടറിൽ ഡൽഹിയെ തോൽപ്പിച്ചാണ‌് കേരളം സെമിയിലെത്തിയത‌്. തമിഴ‌്നാട‌് ഫൈനലിൽ ഛത്തീസ‌്ഗഢ‌്–-ഇന്ത്യൻ റെയിൽവേസ‌് സെമിയിലെ ജേതാക്കളെ നേരിടും.
പുരുഷ‌ൻമാരിൽ കർണാടകയെ തോൽപ്പിച്ച‌് സർവീസസും ഫൈനലിൽ കടന്നു(81‐75).
 


പ്രധാന വാർത്തകൾ
Top