Top
19
Friday, January 2018
About UsE-Paper

തിരുവനന്തപുരം കുതിപ്പു തുടങ്ങി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ >  സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം നിലവിലെ ജേതാക്കളായ തിരുവനന്തപുരത്തിന്റെ കുതിപ്പ്.  17 സ്വര്‍ണവും 20 വെള്ളിയും 17 വെങ്കലവും ആദ്യദിനം തിരുവനന്തപുരം സ്വന്തമാക്കി. 165 പോയിന്റാണുള്ളത്.  രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. ഏഴ് സ്വര്‍ണം. 40 പോയിന്റും നേടി. ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് നേട്ടം.

സ്കൂളുകളില്‍  അഞ്ച് സ്വര്‍ണം നേടി ഗവ. എച്ച്എസ്എസ് കളമശേരി ഒന്നാമതുണ്ട്.  രണ്ട് സ്വര്‍ണവും ഒരു വെള്ളിയും  നാല് വെങ്കലവുമായി 17 പോയിന്റോടെ തിരുവനന്തപുരം കണ്യാകുളങ്ങര ഗേള്‍സ് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തും രണ്ട് സ്വര്‍ണവും  ഒരു വെള്ളിയും ഒരു വെങ്കലവുമായി 14 പോയിന്റോടെ തിരുവനന്തപുരം തിരുവല്ലം എന്‍വിവി എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമാണ്.

കളമശേരി ജിവിഎച്ച്എസ്്എസിലെ പി ജെ ജഗന്നാഥന്റെ രണ്ട് റെക്കോഡ് ഉള്‍പ്പെടെ ഏഴ് റെക്കോഡ് പിറന്നു. ജൂനിയര്‍ 200 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്ക് വിഭാഗത്തില്‍ ജഗന്നാഥന്‍ റെക്കോഡിട്ടു.  2.27 സെക്കന്‍ഡിലാണ് ജഗന്നാഥന്റെ നേട്ടം. 200 മീറ്റര്‍ സീനിയര്‍വിഭാഗത്തില്‍ എം ബി അനന്തുവും റെക്കോഡ് കുറിച്ചു.
തൃശൂര്‍ വിമല കോളേജ് ഇന്റര്‍നാഷണല്‍ അക്വാട്ടിക് അക്കാദമിയിലെ രാജ്യാന്തരനിലവാരമുള്ള നീന്തല്‍ക്കുളത്തിലാണ് മത്സരംനടക്കുന്നത്. വാട്ടര്‍പോളോ ഉള്‍പ്പെടെ 105 ഇനങ്ങളിലാണ് മത്സരം.’

Categories