Top
18
Saturday, November 2017
About UsE-Paper

ബ്ളാസ്റ്റേഴ്സ്- ഗോകുലം എഫ്സി മത്സരം ഇന്ന്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > ഐഎസ്എല്‍ നാലാം പതിപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ഗോകുലം എഫ്സിയോട്. 17ന് നിലവിലെ ചാമ്പ്യന്‍മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊച്ചിയാണ് വേദി.

സീസണിനുമുമ്പ് സ്പെയ്നിലായിരുന്നു ബ്ളാസ്റ്റേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ്. സന്നാഹമത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ടീമിന്റേത്. ഇന്ത്യയില്‍ ആദ്യത്തെ സന്നാഹമത്സരമാണ്.

കോച്ച് റെനെ മ്യുലെന്‍സ്റ്റീന്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. പ്രധാന താരം ദിമിതര്‍ ബെര്‍ബറ്റോവും കഴിഞ്ഞദിവസം കൊച്ചിയില്‍ എത്തി.
ബ്ളാസ്റ്റേഴ്സ്-ഗോകുലം മത്സരം കോഴിക്കോടാണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് ബ്ളാസ്റ്റേഴ്സിന്റെ സൌകര്യത്തിന് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

Categories