Top
20
Tuesday, February 2018
About UsE-Paper

നാഡയുടെ പരിശോധന വേണ്ട: ബിസിസിഐ

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ദേശീയ ഉത്തേജകവിരുദ്ധ സമിതിക്ക് (നാഡ) ക്രിക്കറ്റ് കളിക്കാരില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ബിസിസിഐ.

നാഡ അധ്യക്ഷന്‍ നവീന്‍ അഗര്‍വാളിനെഴുതിയ കത്തിലാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. ബിസിസിഐ ദേശീയ കായിക ഫെഡറേഷനില്‍ അംഗമല്ല. അതിനാല്‍ അതിന്റെ നിബന്ധനകള്‍ ബാധകവുമല്ല. ലോക ഉത്തേജകവിരുദ്ധ സമിതിയുടെ (വാഡ) കീഴിലാണ് ബിസിസിഐ. അവരുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ കൃത്യമായി നടക്കുന്നു. കളിയുടെ സമയത്തും അല്ലാതെയും പരിശോധനയുണ്ട്. വാഡയുടെ അംഗീകാരമുള്ള ലാബുകളിലാണ് രക്തപരിശോധന നടത്തുന്നത്- ബിസിസിഐ സിഇഒ അനീന്‍ അഗര്‍വാള്‍ നാഡയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.

Categories