14 November Wednesday

ഇന്ത്യ‐പാക് സെമി നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


ധാക്ക
സാഫ് കപ്പ് ഫുട്ബോൾ സെമിയിൽ ബുധനാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും. ഗ്രൂപ്പ് ബിയിൽ രണ്ടു മത്സരം ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അവസാന നാലിലെത്തിയത്. ആദ്യമത്സരത്തിൽ ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ മാലദ്വീപിനെയും ഇന്ത്യ തോൽപ്പിച്ചു. അതേസമയം, ഭൂട്ടാനോടും നേപ്പാളിനോടും ജയിച്ച പാകിസ്ഥാൻ ബംഗ്ലാദേശിനോട് ഒരു ഗോളിന് തോറ്റു. അഞ്ചുവർഷങ്ങൾക്കുശേഷമാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. 2013ൽ നേപ്പാളിൽനടന്ന സാഫ് കപ്പിലാണ് അവസാനം ഇരുടീമും നേർക്കുനേർ വന്നത്.
 


പ്രധാന വാർത്തകൾ
Top