21 November Wednesday

സാമ്പവോളിയുടെ ഭാവി ഈ മാസമറിയാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


മോസ്കോ
ലോകകപ്പിലെ തോൽവിക്കു പിന്നാലെ അർജന്റീനയുടെ കോച്ച് സാമ്പവോളിയുടെ കസേര തെറിക്കുമോയെന്നറിയാൻ രണ്ടാഴ്ചകൂടി കാത്തിരിക്കണം. ഈ മാസം ഒടുവിൽ ചേരുന അർജന്റീന ഫുട്ബോൾ അസോസിയേഷൻ യോഗത്തിൽ തീരുമാനമുണ്ടാകും. സെപ്തംബർ ആറിന് അർജന്റീനക്ക് ഗ്വാട്ടിമാലയുമായി സൗഹൃദമത്സരമുണ്ട്.

  58കാരനായ സാമ്പവോളിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. സ്പോർട്സ് പത്രമായ ഒലെ കഴിഞ്ഞദിവസം നടത്തിയ അഭിപ്രായ സർവേയിൽ 82 ശതമാനവും സാമ്പവോളിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. 2007ൽ ചുമതലയേറ്റ സാമ്പവോളിയുടെ കീഴിൽ അർജന്റീന 15 മത്സരത്തിനിറങ്ങി. അതിൽ ഏഴ് ജയവും നാല് തോൽവിയും. നാലെണ്ണം സമനിലയിലായി.  എന്നാൽ ലോകകപ്പിലെ പ്രീക്വാർട്ടർ തോൽവി സാമ്പവോളിയുടെ വഴിയടച്ചു. കളിക്കാരും കോച്ചിനെതിരാണ്. 

സ്പെയ്നിൽ 28ന് നടക്കുന്ന ടൂർണമെന്റിനുള്ള അണ്ടർ 20 ടീമിന്റെ ചുമതല സാമ്പവോളിക്കുണ്ട്. അത് കഴിയുമ്പോഴേക്കും ദേശീയ ടീമിന്റെ കാര്യത്തിൽ തീരുമാനമാകും.

പ്രധാന വാർത്തകൾ
Top