22 November Thursday

ഇംഗ്ലണ്ട് ടീമിന് ഉപദേശവുമായി ക്ലിൻസ്മാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

 

മോസ്കോ
സെമിഫൈനലിൽ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ഉപദേശവുമായി മുൻ ജർമൻ പരിശീലകൻ യുർഗൻ ക്ലിൻസ്മാൻ. 'നിങ്ങൾ നിങ്ങളെ തിരിച്ചറിയൂ' എന്നാണ് ഇംഗ്ലീഷ് ടീമിനുള്ള ക്ലിൻസ്മാന്റെ ഉപദേശം. കളിരീതിയെക്കുറിച്ച് ആശയക്കുഴപ്പത്തിലാകേണ്ട കാര്യമില്ല. ചിലപ്പോൾ അത് മനോഹരമായിരിക്കില്ല. നിങ്ങൾ ബ്രസീലിനെപ്പോലെയോ മറ്റു ടീമുകളെപ്പോലെയോ കളിക്കാൻ ശ്രമിക്കരുത്. ഇംഗ്ലണ്ടിന് ഫുട്ബോളിൽ വ്യത്യസ്തമായൊരു ചരിത്രമുണ്ട്. അത് തിരിച്ചറിയൂ. അതിൽ അഭിമാനിക്കൂ‐ ക്ലിൻസ്മാൻ പറഞ്ഞു.

2014ലെ യൂറോയ്ക്കുശേഷമാണ് ക്ലിൻസ്മാൻ ജർമനിയുടെ പരിശീലകനായത്. പിന്നീട്  ദേശീയ ടീമിന് വ്യക്തമായ മേൽവിലാസം നേടിക്കൊടുക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. കളിരീതിയെക്കുറിച്ചുള്ള അവരുടെ മനോഭാവംതന്നെ മാറ്റിയെടുത്തു. രണ്ടുവർഷത്തിനുള്ളിൽ ചെറുപ്പക്കാരുടെ ടീം അത്ഭുതംകാണിച്ചു. ലോകകപ്പ് സെമിവരെ മുന്നേറി. ഇതിനു സമാനമായ കാര്യങ്ങൾ ഇംഗ്ലണ്ട് ടീമിലുമുണ്ടെന്നും ക്ലിൻസ്മാൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top