25 September Tuesday

സെറീന, കെർബർ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


ലണ്ടൻ
വിംബിൾഡൺ ടെന്നീസിൽ സെറീന വില്യംസും ആഞ്ചലിക് കെർബറും വനിതാ സിംഗിൾസിന്റെ സെമിയിലേക്ക് മുന്നേറി. സെമിയിൽ കെർബർ യെലേന ഒസ്റ്റാപെങ്കോയെയും സെറീന ജൂലിയ റോജേഴ്സിനെയും നേരിടും.

സെറീന ക്വാർട്ടറിൽ ജർമനിയുടെ കാമില ജോർജിയെയാണ് തോൽപ്പിച്ചത്് (3‐6,     6‐3, 6‐4). ആദ്യസെറ്റ് നഷ്ടമായശേഷമാണ് സെറീന തിരിച്ചുവന്നത്. മത്സരത്തിൽ ഏഴ് എയ്സുകൾ സെറീന പറത്തി. മറുവശത്ത് ആദ്യസെറ്റിൽ അപ്രതീക്ഷിതമായി മുന്നിലെത്തിയ ജോർജിക്ക് പിന്നെ പിടിച്ചുനിൽക്കാനായില്ല. നിരന്തരം പിഴവുകൾ വരുത്തി. ആറ് ഇരട്ടപ്പിഴവുകളാണ് ഈ ഇറ്റാലിയൻതാരം വരുത്തിയത്.

മറ്റൊരു മത്സരത്തിൽ റോജേഴ്സ് കിക്കി ബെർട്ടെൻസിനെ തോൽപ്പിച്ചു (3‐6, 7‐5, 6‐1). കെർബർ നേരിട്ടുള്ള സെറ്റുകളിൽ റഷ്യയുടെ ഡാരിയ കസാക്കിനയെ തകർത്തു (6‐3, 7‐5). ഒസ്റ്റാപെങ്കോ ഡൊമിനിക സിബുൾകോവയെയാണ് കീഴടക്കിയത് (7‐5, 6‐4).

പ്രധാന വാർത്തകൾ
Top