26 September Wednesday

ഇന്ത്യ ‐ ഇംഗ്ലണ്ട് ടെസ്റ്റ് : ആദ്യദിനം മഴ കളിമുടക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


ലോർഡ്സ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ നാൾ മഴ കാരണം ഒരോവർ പോലും എറിയാനായില്ല. മഴ മണിക്കൂറുകൾ നീണ്ടത് തിരിച്ചടിയായി. വെള്ളിയാഴ്ച മഴ ഒഴിഞ്ഞുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ. കളി എപ്പോൾ തുടങ്ങുമെന്ന് നിശ്ചയിമില്ലാതിരുന്നതിനാൽ ഇരു ടീമും അന്തിമ ഇലവനെ പ്രഖ്യാപിച്ചിരുന്നില്ല.

രണ്ടാം ടെസ്റ്റിൽ ബെൻ സ്റ്റോക്സ് കളിക്കാത്ത സാഹചര്യത്തിൽ ഇംഗ്ലണ്ട് യുവതാരം ഒല്ലി പോപ്പിന് അവസരം നൽകുമെന്ന് അറിയുന്നു. ഇംഗ്ലണ്ട് പുറത്തുവിട്ട 12 അംഗ ടീമിൽ പോപ്പുണ്ട്. 
ഇന്ത്യൻ ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മാറ്റമുണ്ടാകും. ആദ്യ ടെസ്റ്റിൽ മങ്ങിയ ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നിവരിൽ ഒരാൾ പുറത്തിരിക്കും. പകരം ചേതേശ്വർ പൂജാര വരും.

ബൗളർമാരിൽ ഉമേഷ് യാദവ് പുറത്തുപോകാനാണ് സാധ്യത. പകരം കുൽദീപ് യാദവോ രവീന്ദ്ര ജഡേജയോ ഇറങ്ങും.

പ്രധാന വാർത്തകൾ
Top