14 November Wednesday

ആദ്യ സെമി ഇന്ന്; ഫ്രാന്‍സും ബല്‍ജിയവും നേര്‍ക്കുനേര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

സെന്റ് പീറ്റേഴ്സ്ബർഗ് > ആദ്യ ഫൈനൽ ലക്ഷ്യമിട്ട് ബൽജിയവും മിന്നുംഫോമിൽ വിശ്വാസമർപ്പിച്ച് ഫ്രാൻസും ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ നേർക്കുനേർ. സെന്റ്പീറ്റേഴ്‌സ്‌ബർഗിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 11.30നാണ് മത്സരം. ബുധനാഴ്ച രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.

പടിഞ്ഞാറൻ യൂറോപ്പിലെ അയൽക്കാർ താരസമ്പത്തിലും കളിമിടുക്കിലും ഒപ്പത്തിനൊപ്പമാണ്. ബ്രസീലിനെ ക്വാർട്ടറിൽ മടക്കിയതിന്റെ ആത്മവിശ്വാസമുണ്ട് ബൽജിയത്തിന്. യുവതാരങ്ങളുടെ മികവും ടീമെന്ന നിലയിലുള്ള ഒത്തിണക്കവും ഫ്രാൻസിന്റെ ധൈര്യമാണ്. കിലിയൻ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാൻ എന്നിവരടങ്ങുന്ന മുന്നേറ്റവും പ്രതിരോധവുമാണ് ഫ്രാൻസിന്റെ കരുത്ത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top