18 November Sunday

ഫെഡറർ, സെറീന ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018


ലണ്ടൻ
റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസ് ക്വാർട്ടറിൽ. ഫ്രാൻസിന്റെ ആഡ്രിയാൻ മണ്ണറിനോയെയാണ് നാലാംറൗണ്ടിൽ മടക്കിയത് (6‐0, 7‐5, 6‐4). വിംബിൾഡണിലെ സ്വിസ്താരത്തിന്റെ തുടർച്ചയായ 32‐ാമത് ജയമാണിത്. ഫെഡറുടെ 106‐ാം വിബിൾഡൺ മത്സരമായിരുന്നു ഇത്.

വനിതാ സിംഗിൾസിൽ ജർമനിയുടെ ആഞ്ചലിക കെർബറും  അമേരിക്കയുടെ സെറീന വില്യംസും അവസാന എട്ടിലേക്ക് മുന്നേറി.

കെർബർ സ്വിറ്റ്സർലൻഡിന്റെ യുവതാരം ബെലിൻഡ ബെൻസിച്ചിനെയും (6‐3, 7‐6) സെറീന റഷ്യയുടെ ഇവെഗ്നിയ റോഡിനയെയുമാണ് (6‐2, 6‐2) തോൽപ്പിച്ചത്. ഇറ്റാലിയൻതാരം കാമില ജോർജിയാണ് സെറീനയുടെ അടുത്ത എതിരാളി. നെതർലൻഡ്സിന്റെ കിക്കി ബെർടെൻസ് ഏഴാംസീഡ് കരോളിൻ പ്ലിസ്കോവയെ തോൽപ്പിച്ചു (6‐3, 7‐6). ഇതോടെ വനിത സിംഗിൾസിലെ ആദ്യ പത്തുസീഡുകാരും പുറത്തായി.


 

പ്രധാന വാർത്തകൾ
Top