22 September Saturday

ഘാനയെ കെനിയ വീഴ്ത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


നൈറോബി
ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാറൗണ്ടിൽ ഘാനയെ കെനിയ അട്ടിമറിച്ചു. ഒരുഗോളിനാണ് കെനിയൻജയം. ആദ്യപകുതിയുടെ അവസാനം പ്രതിരോധക്കാരൻ നിക്കോളസ് ഒപേക്കു  വഴങ്ങിയ ദാനഗോളാണ് ഘാനയ്ക്ക് തിരിച്ചടിയായത്. മറ്റുമത്സരങ്ങളിൽ മടക്കമില്ലാത്ത മൂന്നുഗോളിന് മൊറോക്കോ മലവിയെയും നൈജീരിയ സീഷെൽസിനെയും തകർത്തു. ദക്ഷിണാഫ്രിക്ക‐ലിബിയ, ഉഗാണ്ട‐ടുണീഷ്യ മത്സരവും ഗോൾരഹിതമായി പിരിഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ കാമൂറണിനെ കോമറോസ് ഒരുഗോളിന് കുരുക്കി.
 


പ്രധാന വാർത്തകൾ
Top