20 September Thursday

രഞ്ജിത്‌ മഹേശ്വരിക്ക്‌ മത്സരത്തിനിടെ വീണ്‌ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

മത്സരത്തിനിടെ പരിക്കേറ്റ രഞ്‌ജിത് മഹേശ്വരി. പോൾ േവാൾട്ട്‌ താരംകൂടിയായ ഭാര്യ സുരേഖയാണ്‌ സമീപം

പട്യാല > ട്രിപ്പിൾജമ്പിൽ കേരളത്തിന്റെ രഞ്ജിത് മഹേശ്വരി തന്റെ നാലാം ശ്രമത്തിൽ ട്രാക്കിൽ വീണ് പരിക്കേറ്റ് പിൻവാങ്ങി. രണ്ടാം ശ്രമത്തിൽ 16.51 മീ. ചാടിയ രഞ്ജിത്തിനാണ് ഈയിനത്തിൽ വെള്ളി. കോമൺവെൽത്ത് യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട രഞ്ജിത്തിന് എന്നാൽ നാലാം ശ്രമത്തിൽ കുതിപ്പ് പിഴച്ചു. ആദ്യകുതിപ്പിൽ ഉയർന്നുചാടിയ രഞ്ജിത്തിന് എന്നാൽ രണ്ടാം കുതിപ്പിൽ നിലതെറ്റുകയായിരുന്നു. ട്രാക്കിൽ വീണ രഞ്ജിത്തിന്റെ ഇടതുകാലിലെ മുട്ടുചിരട്ട ഇളകിയ നിലയിലാണ്. ഇടതുകൈയിലെ വിരലുകൾ ഒടിയുകയും ചെയ്തു. രഞ്ജിത്തിന് പരിക്കേൽക്കുമ്പോൾ പോൾവോൾട്ട്താരംകൂടിയായ ഭാര്യ സുരേഖ സ്റ്റേഡിയത്തിലുണ്ടായിരുന്നു. രഞ്ജിത്തിനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

പ്രധാന വാർത്തകൾ
Top