23 September Sunday

സീമയ്ക്ക് മരുന്നടി‐ പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018



പട്യാല > ഫെഡറേഷൻ കപ് അത്ലറ്റിക്സിൽ മികച്ച ദൂരത്തോടെ ഡിസ്കസ് ത്രോയിൽ സ്വർണംനേടിയ സീമ പൂനിയക്ക് മരുന്നടി പരിശോധന വേണമെന്ന് ദേശീയ ഉത്തേജകമരുന്നുവിരുദ്ധ സമിതി (നാഡ). ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം 61.05 മീറ്റർ ദൂരത്തിൽ ഡിസ്കസ് സ്വർണവും കോമൺവെൽത്ത് ഗെയിംസിന് യോഗ്യതയും നേടിയിരുന്നു സീമ. എന്നാൽ അടുത്ത ദിവസം മാത്രമാണ് നാഡ അധികൃതർ ചാമ്പ്യൻഷിപ്പ് വേദിയിലെത്തിയത്. അപ്പോഴേക്കും അത്ലീറ്റ് ഹരിയാനയിലെ വീട്ടിലേക്ക് തിരിച്ചിരുന്നു. സീമയുടെ സൗകര്യത്തിൽ അടുത്തദിവസംതന്നെ മൂത്രസാമ്പിൾ സ്വീകരിക്കാൻ നാഡ അധികൃതർ സോണിപത്തിലെത്തും.

പ്രധാന വാർത്തകൾ
Top