22 June Friday

ഭാംബ്രി ഇന്ത്യൻ വെൽസിന്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


കലിഫോർണിയ > ഇന്ത്യക്കാരുടെ പോരാട്ടത്തിൽ രാംകുമാർ രാമനാഥനെ തോൽപ്പിച്ച് യൂകി ഭാംബ്രി ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടെന്നീസിന് യോഗ്യത നേടി. ഒമ്പതാം സീഡായിരുന്ന ഭാംബ്രി നേരിട്ടുള്ള സെറ്റുകൾക്കാണ് രാമനാഥനെ തോൽപ്പിച്ചത് (6‐4, 6‐2).

2009നുശേഷം ആദ്യമായാണ് ഭാംബ്രി മാസ്റ്റേഴ്സ് ടൂർണമെന്റിന് യോഗ്യത നേടിയത്. 2009ൽ മയാമി മാസ്റ്റേഴ്സിലായിരുന്നു ഭാംബ്രിയുടെ അവസാന മത്സരം.
ഇന്ത്യൻ വെൽസിൽ ലോക 101‐ാം നമ്പർ നികോളാസ് മാഹുട്ടിനോടാണ് ഭാംബ്രിക്ക് മത്സരം.

പ്രധാന വാർത്തകൾ
Top