19 June Tuesday

'ബിസിസിഐ ഭാരവാഹികളെ പുറത്താക്കണം'

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ന്യൂഡൽഹി > ബിസിസിഐയുടെ ഭാരവാഹികളെ പുറത്താക്കണമെന്ന് താൽകാലിക ഭരണസമിതി സുപ്രീംകോടതിയോട്. താൽകാലിക പ്രസിഡന്റ് സി കെ ഖന്നയെയും സെക്രട്ടറി അമിതാബ് ചൗധരിയെയും ട്രഷറർ അനിരുദ്ധ് ചൗധരിയെയും തൽസ്ഥാനങ്ങളിൽനിന്ന് നീക്കാനാണ് വിനോദ് റായിയും ഡയാന എഡുൾജിയും അംഗങ്ങളായ ഭരണസമിതി ആവശ്യപ്പെട്ടത്. സമിതിയുടെ ഏഴാം റിപ്പോർട്ടിലാണ് ഈ ആവശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചത്.

ബിസിസിഐ നിയമമനുസരിച്ച് ഇവരുടെ കാലാവധി അവസാനിച്ചിട്ടും സ്ഥാനമൊഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ നടപടി. ലോധാസമിതിയുടെ നിർദേശപ്രകാരമുള്ള ഭരണഘടന അംഗീകരിക്കുന്നതിനുമുമ്പ് വാർഷിക ജനറൽബോഡി യോഗം വിളിച്ചുചേർക്കാൻ സമിതി കോടതിയോട് അപേക്ഷിക്കുകയും ചെയ്തു.

പ്രധാന വാർത്തകൾ
Top