10 December Monday

വനിതകൾക്ക് ആദ്യ തോൽവി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


സോൾ > കൊറിയൻ പര്യടനത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആദ്യ തോൽവി. ഒപ്പത്തിനൊപ്പംനിന്ന പോരാട്ടത്തിൽ കൊറിയയോട് 2‐1നാണ് ഇന്ത്യ തോറ്റത്. ആദ്യ ക്വാർട്ടറിൽതന്നെ രണ്ടു ഗോളടിച്ച് ലീഡ് പിടിച്ച കൊറിയക്കെതിരെ രണ്ടാം ക്വാർട്ടറിന്റെ ആദ്യമിനിറ്റിൽ ഇന്ത്യ ഒരുഗോൾ മടക്കിയിരുന്നു. ലാൽറെംസിയാമിയാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യംകണ്ടത്. തോറ്റെങ്കിലും അഞ്ച് കളിയുടെ പരമ്പരയിൽ ഇന്ത്യ 2‐1ന് മുന്നിലാണ്. ഇന്നാണ് നാലാം മത്സരം.

പ്രധാന വാർത്തകൾ
Top