Top
18
Monday, December 2017
About UsE-Paper

ഗോകുലം നാളെ നെരോകയോട്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ഐ ലീഗിലെ മൂന്നാം മത്സരത്തിനായി ഗോകുലം കേരള എഫ്സി ശനിയാഴ്ച ഇറങ്ങും. നെരോക എഫ്സിയുമാായി പകല്‍ രണ്ടിനാണ് മത്സരം. ടീമിന്റെ മൂന്നാം മത്സരത്തിനായി ഇറങ്ങുമ്പോള്‍ പ്രധാന താരങ്ങളുടെ പരിക്കാണ് ഗോകുലത്തെ അലട്ടുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കളി. ആദ്യ മത്സരത്തില്‍ ഷിലോങ് ലജോങ്ങിനോട് തോറ്റ ഗോകുലം ഹോം ഗ്രൌണ്ടില്‍ ചെന്നൈ സിറ്റി എഫ്സിയോട് ഭേദപ്പെട്ട് കളിച്ചെങ്കിലും സമനിലയിലാണ് അവസാനിച്ചത്.

മുന്നേറ്റക്കാരായ ലെലെ എംബലെ, കാമോ ബായി, മധ്യനിരക്കാരന്‍ ഫ്രാന്‍സിസ് അംബെയ്ന്‍ എന്നിവര്‍ കളിക്കില്ല. ഷില്ലോങ്ങിലെ മത്സരത്തില്‍ പരുക്കേറ്റ നൈജീരിയന്‍ താരം ഇമ്മാനുവലും ഉണ്ടാകില്ല. പകരം കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ ടീമിലിറക്കാനാവും  മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ് ശ്രമിക്കുക.  മണിപ്പൂരില്‍ നിന്നുള്ള നെരോക എഫ്സി ടീം കോഴിക്കോട് എത്തി പരിശീലനം തുടങ്ങി. ലുധിയാനയില്‍ നടന്ന ആദ്യകളിയില്‍ മിനര്‍വ എഫ്സിയോട് നെരോക തോറ്റിരുന്നു.

Categories