17 July Tuesday

കുടീന്യോക്കുവേണ്ടി ബാഴ്സ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017


ബാഴ്സലോണ > ലിവര്‍പൂളിന്റെ ബ്രസീലിയന്‍ കളിക്കാരന്‍ ഫിലിപ് കുടീന്യോ ജനുവരിയിലെ താരലേലത്തില്‍ ബാഴ്സലോണയില്‍ എത്തുമെന്നു സൂചന. ആഗസ്തില്‍ കുടീന്യോക്കുവേണ്ടി ബാഴ്സ ഏറെ ശ്രമം നടത്തിയതാണ്. പക്ഷേ, ലിവര്‍പൂള്‍ വിട്ടുകൊടുത്തില്ല. എന്നാല്‍ ജനുവരിയിലെ ലേലത്തില്‍ ഏകദേശം 1100 കോടി രൂപയ്ക്ക് ബാഴ്സ വീണ്ടും ശ്രമം നടത്തുമെന്ന് സ്പാനിഷ് പത്രം മുണ്ടോ ഡിപോര്‍ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്സയില്‍ കുടീന്യോക്ക് താല്‍പ്പര്യമുണ്ട്. അഞ്ചുവര്‍ഷത്തേക്കാകും കരാറെന്നും ഡിപോര്‍ടീവോ പറയുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സ്പാര്‍ടക് മോസ്ക്വയ്ക്കെതിരെ കുടീന്യോ ഹാട്രിക് നേടിയിരുന്നു.

പ്രധാന വാർത്തകൾ
Top