Top
18
Monday, December 2017
About UsE-Paper

റൊണാള്‍ഡോയ്ക്ക് റെക്കോഡ്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


മാഡ്രിഡ് > റയല്‍ മാഡ്രിഡ് മുന്നേറ്റക്കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചാമ്പ്യന്‍സ് ലീഗിലെ ഗോളടിയില്‍ വീണ്ടും റെക്കോഡ്. ഒരു സീസണില്‍തന്നെ ഗ്രൂപ്പിലെ ആറ് കളിയിലും വലകുലുക്കിയെന്ന അപൂര്‍വനേട്ടമാണ് ഇക്കുറി റൊണാള്‍ഡോ സ്വന്തമാക്കിയത്. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ റയലിന്റെ രണ്ടാംഗോള്‍ റൊണാള്‍ഡോ കുറിച്ചു. ആദ്യത്തെ ഗോളിന് വഴിയൊരുക്കിയതും ഈ പോര്‍ച്ചുഗീസുകാരന്‍തന്നെ.

സീസണില്‍ ആറ് കളിയില്‍ ഒമ്പതു ഗോളുമായി റൊണാള്‍ഡോയാണ് ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കാരില്‍ മുന്നില്‍. തുടര്‍ച്ചയായ ആറാം സീസണിലാണ് റൊണാള്‍ഡോ ഈ നേട്ടത്തില്‍ തുടരുന്നത്. യൂറോപ്പില്‍ ആകെ 117 ഗോളുമടിച്ചു.

Categories