23 July Monday

കോഹ്ലി രണ്ടാമത്

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017


ദുബായ് > ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് നേട്ടം. നാലുപടി മെച്ചപ്പെടുത്തി പുതിയ റാങ്കിങ്ങില്‍ രണ്ടാംപടിയിലാണ് കോഹ്ലി. ശ്രീലങ്കയുമായുള്ള ടെസ്റ്റ്പരമ്പരയില്‍ രണ്ട് ഇരട്ടസെഞ്ചുറിയും ഒരു അരസെഞ്ചുറിയുമടക്കം 610 റണ്ണാണ് കോഹ്ലി നേടിയത്. പട്ടികയില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാംപടിയില്‍. ആഷസ് ഒന്നും രണ്ടും ടെസ്റ്റുകളിലെ പ്രകടനം സ്മിത്തിനെ ഒന്നാംപടിയില്‍ നിലനിര്‍ത്തി.

പ്രധാന വാർത്തകൾ
Top