17 October Wednesday

ബെന്‍സെമ ലോകകപ്പ് ടീമിലുണ്ടാകില്ല

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

പാരീസ് > അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള ഫ്രഞ്ച് ടീമില്‍ കരിം ബെന്‍സെമയ്ക്ക് സ്ഥാനമുണ്ടാകില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രായെറ്റ്. 'ബെന്‍സെമ ടീമിലുണ്ടാകില്ല, അക്കാര്യത്തില്‍ കൂടുതല്‍ ചോദ്യങ്ങളൊന്നുമില്ല'- ഗ്രായെറ്റ് പാരീസിലെ ആര്‍എംസി റേഡിയോക്ക് നല്‍കിയ മുഖാമുഖത്തില്‍ വ്യക്തമാക്കി. ബെന്‍സെമയ്ക്ക് പകരംവയ്ക്കാന്‍ ഇപ്പോള്‍ ടീമില്‍ മികച്ച കളിക്കാര്‍ വേറെയുണ്ടെന്നും ഗ്രായെറ്റ് പറഞ്ഞു.

അതേസമയം ദിദിയെ ദെഷാം പരിശീലകനായിരിക്കുന്നിടത്തോളം ഫ്രാന്‍സിന്റെ ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലെന്ന് ബെന്‍സെമ പറഞ്ഞിരുന്നു. ഇരുപത്തിയൊമ്പതുകാരനായ ബെന്‍സെമ 81 കളിയില്‍ 27 ഗോള്‍നേടി. എന്നാല്‍ ലൈംഗികാപവാദത്തില്‍ കുറ്റാരോപിതനായതോടെ ടീമില്‍നിന്നു പുറത്തായി.

പ്രധാന വാർത്തകൾ
Top