Top
17
Sunday, December 2017
About UsE-Paper

സ്റ്റോക്സ് ഏകദിന ടീമില്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


ലണ്ടന്‍ > ഓള്‍ റൌണ്ടര്‍ ബെന്‍ സ്റ്റോക്സിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ളണ്ട് ടീമില്‍ ഉള്‍പ്പെടുത്തി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് സസ്പെന്‍ഷനിലാണ് സ്റ്റോക്സ് ഇപ്പോള്‍. ഇതേ പേരില്‍ സസ്പെന്‍ഷനിലുള്ള മറ്റൊരു കളിക്കാരന്‍ അലെക്സ് ഹെയ്ല്‍സിനെയും തിരികെവിളിച്ചു. ജനുവരി 14നാണ് ആദ്യ മത്സരം. 16 അംഗ ടീമിനെ ഇയോവിന്‍ മോര്‍ഗന്‍ നയിക്കും.

ടീം: ഇയോവിന്‍ മോര്‍ഗന്‍, മൊയീന്‍ അലി, ജോണി ബെയര്‍സ്റ്റോ, ജാക് ബോള്‍, സാം ബില്ലിങ്സ്, ജോസ് ബട്ലര്‍, ടോം കുറാന്‍, അലെക്സ് ഹെയ്ല്‍സ്, ലിയാം പ്ളങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജാസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാര്‍ക് വുഡ്.
 

Categories