21 September Friday

വിജയ് ഹസാരെ ട്രോഫി: സച്ചിൻ ബേബി ക്യാപ്റ്റൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018


തിരുവനന്തപുരം
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ടീംക്യാപ്റ്റൻ. ജലജ് സക്സേന, അരുൺ കാർത്തിക്, രാഹുൽ പി, വിഷ്ണു വിനോദ്, സഞ്ജു സാംസൺ, സൽമാൻ നിസാർ, വിനൂപ് എസ് മനോഹരൻ, അക്ഷയ് ചന്ദ്രൻ, എസ് മിഥുൻ, എം ഡി നിധീഷ്, അഭിഷേക് മോഹൻ, എഫ് ഫാനൂസ്, ബേസിൽ തമ്പി, കെ സി അക്ഷയ് എന്നിവരാണ് മറ്റു ടീമംഗങ്ങൾ.

19 മുതൽ ഡൽഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19ന് ആദ്യമത്സരത്തിൽ കേരളം ആന്ധ്രയെ നേരിടും. കേരളത്തിന്റെ മറ്റു മത്സരങ്ങൾ:
21: ‐ഒഡീഷ
23: ‐ഛത്തീസ്ഗഢ്
24: ‐മധ്യപ്രദേശ്
28: ‐ഡൽഹി
ഒക്ടോബർ 2: 
‐ഹൈദരാബാദ്
4:  ‐ഉത്തർപ്രദേശ്
8: ‐സൗരാഷ്ട്ര.


പ്രധാന വാർത്തകൾ
Top