24 September Monday

ഹാലെപ്‌‐സ്ലൊയെൻ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

പാരീസ്‌ > ഫ്രഞ്ച്‌ ഓപ്പൺ വനിതാ സിംഗിൾസ്‌ കിരീടത്തിനായി ഒന്നാം റാങ്കുകാരി സിമോണ ഹാലെപ്പും അമേരിക്കയുടെ സ്ലൊയെൻ സ്‌റ്റീഫൻസും ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ റാഫേൽ നദാൽ സെമിയിൽ കടന്നു. യുവാൻ മാർടിൻ ഡെൽപൊട്രോയും സെമിയിലേക്ക്‌ മുന്നേറി.

വനിതാ സെമിയിൽ 2016ലെ ചാന്പ്യൻ സ്‌പെയ്‌നിന്റെ ഗാർബീന്യ മുഗുരുസയെയാണ്‌ ഹാലെപ്പ്‌  തോൽപ്പിച്ചത്‌. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ജയം (6‐1, 6‐4). ആദ്യ സെറ്റിൽ പെട്ടെന്ന്‌ കീഴടങ്ങിയ മുഗുരുസ രണ്ടാം സെറ്റിൽ തിരിച്ചുവരവിന്‌ ശ്രമിച്ചെങ്കിലും ഹാലെപ്പിന്റെ മികവിന്‌ മുന്നിൽ തളർന്നു. രണ്ടാം സെമിയിൽ സ്ലൊയെൻ നേരിട്ടുള്ള സെറ്റുകളിൽ നാട്ടുകാരി മാഡിസൺ കീസിനെ തോൽപ്പിച്ചു  (6‐4, 6‐4).

പുരുഷന്മാരിൽ മഴകാരണം തലേദിനം നിർത്തിവച്ച കളി വീണ്ടും തുടങ്ങിയപ്പോൾ നദാൽ അർജന്റീനക്കാരൻ ഷോർട്‌സ്‌മാനെ തീർത്തു (4‐6, 6‐3, 6‐2, 6‐2). ഉശിരൻ പ്രകടനമായിരുന്നു നദാലിന്റേത്‌.  മറ്റൊരു ക്വാർട്ടറിൽ ഡെൽപെട്രൊ മൂന്നാം സീഡ്‌ മരിൻ സിലിച്ചിനെ നാല്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിൽ കീഴടക്കി (7‐6, 5‐7, 6‐3, 7‐5).

പ്രധാന വാർത്തകൾ
Top