Top
17
Sunday, December 2017
About UsE-Paper

ജംഷെഡ്പൂരിന് ആദ്യജയം

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഐഎസ്എലില്‍ ജംഷെഡ്പൂര്‍ എഫ്സിക്ക് ആദ്യ ജയം. ഒരു ഗോളിന് ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചു. കഴിഞ്ഞ മൂന്ന് കളിയിലും ജംഷെഡ്പൂരിന് സമനിലയായിരുന്നു. ജയത്തോടെ ജംഷെഡ്പൂര്‍ നാല് കളിയില്‍ ആറ് പോയിന്റുമായി അഞ്ചാമതെത്തി. ഡല്‍ഹി ഒമ്പതാമതാണ്.

ഇസു അസുകയുടെ ഗോളിലാണ് ജംഷെഡ്പൂരിന്റെ ജയം. മെഹ്താബ് ഹുസൈന്റെ തകര്‍പ്പന്‍ ഫ്രീകിക്കില്‍തലവച്ച് അസുക ലക്ഷ്യം കണ്ടു. തൊട്ടുമുമ്പ് ആന്ദ്രെ ബിക്കെ പെനല്‍റ്റി പാഴാക്കിയിരുന്നു. ബിക്കെയുടെ അടി ഡല്‍ഹി ഗോളി അല്‍ബിനോ ഗോമെസ് തടഞ്ഞു. കളിയില്‍ മികച്ച പ്രകടനമാണ് അല്‍ബിനോ പുറത്തെടുത്തത്. അവസാന ഘട്ടത്തില്‍ അല്‍ബിനോ പരിക്കേറ്റ് പിന്മാറി. 

Categories