17 November Saturday

ആ കളി വേണ്ട അർജന്റീന

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

ലയണൽ മെസിക്ക്‌ നന്ദി അറിയിച്ചുള്ള ചിത്രത്തിനു മുന്നിൽ പലസ്‌തീൻ ഫുട്‌ബോൾ അസോസിയേഷൻ തലവൻ ജിബിരിൽ റജൗബ്‌


ജറുസലേം
ഇസ്രയേലുമായുള്ള സൗഹൃദമത്സരം അർജന്റീന ഉപേക്ഷിച്ചു. ഇസ്രയേലുമായി കളിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഇസ്രയേലുമായി കളിക്കരുതെന്ന് പലസ്തീൻ അർജന്റീനയോട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശസംഘടനകളും രംഗത്തെത്തി.

മത്സരം റദ്ദാക്കിയതായി അർജന്റീന സ്പോർട്സ് വെബ്സൈറ്റ് മിനുടൗനോ വ്യക്തമാക്കി. ക്യാപ്റ്റൻ ലയണൽ മെസിക്കെതിരായ ഭീഷണി കണക്കിലെടുത്താണ് പിന്മാറ്റമെന്നും വെബ്സൈറ്റിൽ പറഞ്ഞു. അർജന്റീനയുടെ തീരുമാനത്തെ പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ സ്വാഗതംചെയ്തു. മെസിക്ക് ഏറെ ആരാധകരുള്ള സ്ഥലമാണ് പലസ്തീൻ. ഇതിനിടെ ഇസ്രയേൽ അർജന്റീനയെയും പലസ്തീനെയും വിമർശിച്ചു.

ഇസ്രയേലുമായി കളിച്ചാൽ മെസിയുടെ ചിത്രങ്ങളും ജഴ്സികളും കത്തിക്കുമെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ഭീഷണി മുഴക്കിയിരുന്നു. ഇസ്രയേൽ സ്ഥാപകദിനത്തിന്റെ 70‐ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കളി നടത്താൻ തീരുമാനിച്ചത്. ഒമ്പതിനായിരുന്നു കളി നടക്കേണ്ടിയിരുന്നത്.

ശരിയായ തീരുമാനമെടുത്തു എന്നായിരുന്നു അർജന്റീന താരം ഗൊൺസാല ഹിഗ്വെയ്ന്റെ പ്രതികരണം.
അർജന്റീനയ്ക്ക് ഇനി ലോകകപ്പ്‌ സന്നാഹമത്സരങ്ങളില്ല.

പ്രധാന വാർത്തകൾ
Top